Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്ക് ആദ്യത്തെ അംബാസിഡറെ നിയമിച്ച് ബഹ്‌റൈന്‍

മനാമ: ഇസ്രായേലുമായി സാധാരണവത്കരണ കരാറിലൊപ്പിട്ടതിനു ശേഷം ആദ്യമായി ഇസ്രായേലിലേക്ക് അംബാസിഡറെ ഔദ്യോഗികമായി നിയമിച്ച് ബഹ്‌റൈന്‍. ഖാലിദ് യൂസുഫ് അല്‍ ജലഹ്മയെയാണ് നിയമിച്ചതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ അംബാസിഡറെ അഭിനന്ദിക്കുന്നതായി ബഹ്‌റൈന്‍ രാജ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും അറിയിച്ചു. മുന്‍ യു.എസ് ഡെപ്യൂട്ടി അംബാസിഡറായും
ബഹ്റൈന്‍ നയതന്ത്ര സേവന വകുപ്പില്‍ നിരവധി മുതിര്‍ന്ന പദവികളും വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബഹ്‌റൈനും യു.എ.ഇ, മൊറോക്കോ, സുഡാന്‍ അടക്കം അമേരിക്കയുടെ നേതൃത്വത്തില്‍ അബ്രഹാം ഉടമ്പടി എന്ന പേരില്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്.

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇസ്രായേല്‍ നേരത്തെ തന്നെ എംബസി സ്ഥാപിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ ഇതുവരെ ഇസ്രായേലില്‍ എംബസി സ്ഥാപിച്ചിട്ടില്ല.

കരാറിന്റെ ഫലമായി കഴിഞ്ഞ ദിവസം യു.എ.ഇ ഇസ്രായേലില്‍ തങ്ങളുടെ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. ഫലസ്തീന്‍ അനുകൂലികളുടെ വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയാണ് യു.എ.ഇയുടെയും ബഹ്‌റൈന്റെയും നടപടികള്‍.

Related Articles