Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കായി ബഹ്‌റൈന്‍ മന്ത്രി ഇസ്രായേലിലേക്ക്

മനാമ: ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഇസ്രായേലിലേക്ക്. ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായും ബിന്‍ റാഷിദ് ചര്‍ച്ച നടത്തും.

ബഹ്‌റൈനുമായുള്ള ഇസ്രായേലിന്റെ സാധാരണവത്കരണ കരാറിന് അനുകൂലമായി കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഭൂരിപക്ഷം സാമാജികരും കരാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അറബ് ജോയിന്റ് ലിസ്റ്റ് വോട്ടെടുപ്പിനെ എതിര്‍ത്തു.

ഫലസ്തീനികള്‍ ഒരു രാഷ്ട്രമില്ലാതെ നില്‍ക്കുമ്പോള്‍ ഇസ്രയേലികള്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള കരാര്‍ ആഘോഷിക്കുകയായിരുന്നു. ശപിക്കപ്പെട്ട അധിനിവേശം അവസാനിക്കാതെ മേഖലയില്‍ സമാധാനമുണ്ടാകില്ലെന്നും അറബ് ജോയിന്റ് ലിസ്റ്റ് തലവന്‍ അയ്മന്‍ ഉദ പറഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെയാണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി കരാറിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും വേണ്ടി ഇസ്രായേലിലേക്ക് പോകുന്നത്.

Related Articles