Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍-ഇസ്രായേല്‍; എംബസി തുറക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി

തെല്‍അവീവ്: സെപ്റ്റംബറില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണനിലയിലാക്കിയതിനു പിന്നാലെ ആദ്യമായി ബഹ്‌റൈന്‍ പ്രതിനിധി സംഘം തെല്‍ അവീവിലെത്തി. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്വീഫ് അല്‍ സയാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇസ്രായേല്‍ ഉന്നത സംഘവുമായുള്ള കൂടിക്കാഴ്ചക്കായി ബുധനാഴ്ച ഇസ്രായേലിലെത്തിയത്. ഇരു രാജ്യങ്ങളും പരസ്പരം എംബസികള്‍ തുറക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയിലെത്തിയതായി ഇരു രാജ്യങ്ങളും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 2020 അവസാനത്തോടെ തന്നെ ഇരു എംബസികളുടെയും ഉദ്ഘാടനം നടത്താനാവുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായും ബിന്‍ റാഷിദ് ചര്‍ച്ച നടത്തും. ബഹ്റൈനുമായുള്ള ഇസ്രായേലിന്റെ സാധാരണവത്കരണ കരാറിന് അനുകൂലമായി കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഭൂരിപക്ഷം സാമാജികരും കരാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അറബ് ജോയിന്റ് ലിസ്റ്റ് വോട്ടെടുപ്പിനെ എതിര്‍ത്തു.

Related Articles