Current Date

Search
Close this search box.
Search
Close this search box.

പീറ്റര്‍ ഹാന്റകിന് നൊബേല്‍: ഇസ്‌ലാമിന്റെ ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഉര്‍ദുഗാന്‍

അങ്കാറ: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കുപ്രസിദ്ധ ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്റകിന് നല്‍കിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ രംഗത്ത്. ഇത് ഇസ്ലാമിന്റെയും മനുഷ്യരാശിയുടെയും ശത്രുക്കളെ പ്രോത്സാഹിപ്പിക്കാനേ ഇടയാക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം അങ്കാറയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരക്കണക്കിന് മുസ്ലിംകളുടെ രക്തം ചൊരിഞ്ഞ കൊലപാതകിയെ പ്രശംസിക്കുകയും പ്രതിരോധിക്കുകയും ചെയ്തയാള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ലജ്ജാവഹവും അപമാനകരവുമാണ്. വിവാദ അവാര്‍ഡ് ദാനത്തിനെതിരെ പ്രതികരിക്കണമെന്നും ഉര്‍ദുഗാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

1995ലെ ബോസ്‌നിയന്‍ കൂട്ടക്കൊലയെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്ത എഴുത്തുകാരനാണ് ഹാന്‍ഡിക്. മുന്‍ സെര്‍ബിയന്‍ നേതാവും യുദ്ധക്കുറ്റവാളിയുമായ സ്ലോബൊദാന്‍ മിലേസെവികിന്റെ കുടത്ത ആരാധകനും അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തയാളാണ് ഹാന്‍ഡിക്. 1998-99 കാലത്ത് നടന്ന കോസ്‌വോ യുദ്ധ സമയത്ത് എഴുന്നേറ്റ് നില്‍ക്കൂ.. സെര്‍ബുകളെ പിന്തുണക്കൂ.. എന്ന് പറഞ്ഞ് ഹാന്‍ഡിക് രംഗത്തെത്തിയിരുന്നു. സ്രെബ്രനിക്കയില്‍ സെര്‍ബുകള്‍ കൂട്ടക്കൊല നടത്തിയെന്ന് താന്‍ ഒരിക്കലും വിശ്വസിക്കില്ലെന്നും ബോസ്‌നിയാക്‌സിലെ മുസ്ലിംകള്‍ സ്വയം കൊല്ലപ്പെട്ടതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബോസ്‌നിയന്‍ യുദ്ധ സമയത്ത് നടന്ന സ്രെബ്രനിക്ക കൂട്ടക്കൊലയില്‍ 8,000ല്‍ അധികം പേരാണ് കൊല്ലപ്പെട്ടിരുന്നത്.

Related Articles