Current Date

Search
Close this search box.
Search
Close this search box.

‘ഭൂകമ്പം നയതന്ത്രത്തെ ഊര്‍ജിതപ്പെടുത്തും’; അറബ് രാഷ്ട്രങ്ങള്‍ക്ക് നന്ദിയറിയിച്ച് അസദ്

ദമസ്‌കസ്: ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയെ സഹായിച്ച അറബ് സഹോദര രാഷ്ട്രങ്ങള്‍ക്ക് നന്ദി പറയുന്നതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്.

കഴിഞ്ഞ ആഴ്ചയുണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ക്ക് ശേഷമുള്ള തന്റെ ആദ്യത്തെ ടെലിവിഷന്‍ അഭിസംബോധനയിലാണ് വര്‍ഷങ്ങളോളം തകര്‍ന്ന ബന്ധങ്ങള്‍ക്ക് ശേഷമുള്ള സഹോദര അറബ് രാജ്യങ്ങളുടെ സഹായത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍-അസദ് നന്ദി പറഞ്ഞത്.

‘നമ്മുടെ വേദനയ്ക്കും സങ്കടത്തിനുമിടയില്‍ … ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി പറയാന്‍ നാം മടി കാണിക്കരുത്. ഞങ്ങളുടെ അറബ് സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായവും രക്ഷാപ്രവര്‍ത്തനവും ഞങ്ങളുടെ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും വലിയ സ്വാധീനം ചെലുത്തി. നിര്‍ണ്ണായക സമയങ്ങളില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടാനുള്ള ഞങ്ങളുടെ കഴിവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതില്‍ അവരുടെ സഹായം വലിയ സ്വാധീനം ചെലുത്തി. അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

അറബ് നയതന്ത്രജ്ഞര്‍ സിറിയ സന്ദര്‍ശിക്കുകയും ഈജിപ്ത്, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ നിരവധി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

2018 അവസാനത്തോടെ സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ച യുഎഇ. ഏകദേശം 120ഓളം വിമാനങ്ങളില്‍ മാനുഷിക സഹായം എത്തിച്ചിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യ ചൊവ്വാഴ്ച മുതല്‍ സിറിയയിലേക്ക് സഹായവുമായി രണ്ട് വിമാനങ്ങള്‍ അയച്ചു.

ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി ബുധനാഴ്ച തലസ്ഥാനമായ ദമസ്‌കസ് സന്ദര്‍ശിച്ചു, സിറിയന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദും സന്ദര്‍ശനം നടത്തി. ഭൂകമ്പം ഉണ്ടായതുമുതല്‍, 57-കാരനായ അസദ് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടിരുന്നു.

Related Articles