Current Date

Search
Close this search box.
Search
Close this search box.

ബശ്ശാർ അൽഅസദിന് രക്ത സമ്മർദം കുറഞ്ഞതിനാൽ പ്രസം​ഗത്തിനിടെ തടസ്സം നേരിട്ടു

ദമസ്കസ്: രക്ത സമർദം കുറഞ്ഞതിനെ തുടർന്ന് സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദ് പാർലമെന്റ് പ്രസം​ഗം നിർത്തിവെച്ചു. ഒരു മിനിറ്റ് തനിക്ക് ഇരിക്കേണ്ടതുണ്ടെന്ന് നിയമസഭാം​ഗങ്ങളോട് അദ്ദേഹം പറയുകയായിരുന്നു. 54 വയസ്സുകാരനായ ബശ്ശാർ അൽഅസദിന്റെ അര മണിക്കൂറോളം നീണ്ടുനിന്ന ബുധനാഴ്ചയിലെ പ്രസം​ഗത്തിനിടയിൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ തന്റെ മുന്നിലുണ്ടായിരുന്ന ​ഗ്ലാസ്സിൽ നിന്ന് രണ്ട് പ്രാവശ്യം വെള്ളം കുടിക്കുകയും, പ്രസം​ഗം ഒരു മിനിറ്റ് നിർത്തിവെക്കുകയുമായിരുന്നു.

സിറിയക്ക് മേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധം, യുദ്ധം ഉഴുതുമറിച്ച രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പാർലമെന്റിൽ സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയിൽ, എന്റെ രകതസമർദം കുറഞ്ഞിരിക്കുന്നുവെന്നും, തനിക്ക് കുടിക്കാൻ വെള്ളം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

 

 

 

 

Related Articles