Current Date

Search
Close this search box.
Search
Close this search box.

ശഹീന്‍ ബാഗ് സമരത്തിന്റെ പോരാട്ടവീര്യവുമായി അസ്മ ഖാത്തൂന്‍

തിരുവനന്തപുരം: ഡല്‍ഹി ഷാഹീന്‍ബാഗ് സമരവേദിയിലെ സ്ഥിരംസാന്നിധ്യവും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി അസ്മ ഖാത്തൂന്‍ ആദ്യമായി കേരളത്തിലെത്തി. തിരുവനന്തപുരത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങളെ മാത്രം പൗരത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയാണ്. അതുമായി ബന്ധപ്പെട്ട സമരങ്ങള്‍ ജാമിഅ മില്ലിയയില്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് ഷാഹീന്‍ ബാഗില്‍ ഞങ്ങള്‍ ഉമ്മമാര്‍ സമരമാരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ടും മധ്യസ്തര്‍ വഴിയും എന്ത് ശ്രമങ്ങള്‍ നടത്തിയാലും ഈ നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു. ഷാഹിന്‍ ബാഗില്‍ സമരം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ രീതിയില്‍ അതിനെ പൊളിക്കാന്‍ അധികാരികളും സംഘ്പരിവാറും ശ്രമിച്ചിരുന്നു. സമരത്തിനുള്ളില്‍ നുഴഞ്ഞു കയറിയും പൊലീസിനെയും സംഘ്പരിവാര്‍ ഗുണ്ടകളെയും വിട്ട് അക്രമമഴിച്ചുവിട്ടും ഈ ശ്രമങ്ങല്‍ തുടര്‍ന്നു. എന്നാല്‍ ഇത്തരമെല്ലാ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മറികടന്ന് ഇതുവരെ ഞങ്ങള്‍ സമരം തുടര്‍ന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സുരക്ഷിതമാക്കുന്നതുവരെ ഈ സമരം അവസാനിക്കില്ലെന്നും അവര്‍ പറഞ്ഞു.

തുടര്‍ച്ചയായി 30 മണിക്കൂര്‍ രാജ്ഭവന്‍ ഉപരോധ സമരമാണ് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരത്ത് നടത്തുന്നത്. ആയിരങ്ങളാണ് ഉപരോധസമരത്തിനായി വിവധ ജില്ലകളില്‍ നിന്നായി തലസ്ഥാന നഗരിയിലേക്ക് എത്തുന്നത്.

Related Articles