Current Date

Search
Close this search box.
Search
Close this search box.

വനിതകള്‍ക്കായി അറബി കലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ലോക അറബി ദിനവുമായി ബന്ധപ്പെട്ട് അറബി ഭാഷയുടെ പ്രചരണാര്‍ത്ഥം പെണ്‍കുട്ടികള്‍ക്കായി അറബി കലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴ വനിത ഇസ്ലാമിയ കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ അറബി കലിഗ്രഫി സെന്ററായ ‘Centre for Advanced Studies in Modern and Classical Arabic Calligraphy’ ആണ് സംസ്ഥാന തലത്തില്‍ പെണ്‍കുട്ടികള്‍ക്കായി അറബി കലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 18 ലോക അറബി ദിനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെടുന്ന പ്രധാന പരിപാടികളിലൊന്നാണ് അറബി കലിഗ്രഫി മത്സരങ്ങള്‍. ഇതിന്റെ ഭാഗമായാണ് ഇത്തരം പരിപാടി നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 15നും 30നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. قيدوا العلم بالكتابه എന്നതാണ് പ്രമേയം.

A3 പേപ്പറിലാണ് കലിഗ്രഫി ചെയ്യേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ മുഴുവന്‍ സൃഷ്ടികളും ഉള്‍പ്പെടുത്തി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതായിരിക്കുമെന്നും വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9995220565, 8130072167 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles