Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ഖുര്‍ആന്‍ ആപ്പ് ചൈനയില്‍ നിരോധിച്ച് ആപ്പിള്‍

വാഷിങ്ടണ്‍: ലോകപ്രശസ്ത ഖുര്‍ആന്‍ ആപ്പ് ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പിള്‍ നീക്കം ചെയ്തു. ‘ഖുര്‍ആന്‍ മജീദ്’ എന്ന പേരുള്ള ആപ്പ് നിര്‍മിച്ചത് പാകിസ്താന്‍ ആണ്. ചൈനീസ് അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആപ്പ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ ആപ്പാണിത്. ആപ്പ് നിരോധിച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ആപ്പ് നീക്കം ചെയ്തതിനെതിരെ ആപ്പ് അധികൃതര്‍ ആപ്പിളിനെയും ചൈനീസ് അധികൃതരെയും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുവരുടെ ഭാഗത്തു നിന്നും മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ കമ്പനിയായ ടെക് ഭീമന്മാരായ ആപ്പിളിന്റെ ഏറ്റവും വലിയ വിപണി ചൈനയാണ്. ആപ്പിളിന്റെ പല ഉത്പന്നങ്ങളും ചൈനയില്‍ നിന്നാണ് നിര്‍മിക്കുന്നത്.

Related Articles