Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ശരിയായി ധരിക്കാത്തതിന് അറസ്റ്റ് ചെയ്ത യുവതി കൊല്ലപ്പെട്ടു; ഇറാനില്‍ പ്രതിഷേധം

തെഹ്‌റാന്‍: ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ പൊലിസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 22കാരിയായ ഇറാനിയന്‍ കുര്‍ദിഷ് പെണ്‍കുട്ടി മഹ്‌സ അമീനിയെ പൊലിസ് അറസ്റ്റ് ചെയ്തത്. തെഹ്‌റാനിലെത്തിയ അമീനിയെ നിരീക്ഷിച്ച സ്‌പെഷ്യല്‍ പൊലിസ് ആണ് ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. മിഡിലീസ്റ്റ് ഐ ആണ് ശനിയാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ സ്ത്രീകള്‍ തല മറക്കല്‍ നിയമം കൊണ്ട് നിര്‍ബന്ധമാണ്.

അതേസമയം, കസ്റ്റഡിയിലിരിക്കെ വ്യാഴാഴ്ച അമീനിക്ക് പെട്ടെന്ന് ഹൃദയസംബന്ധമായ അസുഖം വന്നതായും അവരെ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും അവിടെ വെച്ചാണ് അവള്‍ മരിച്ചതെന്നും തെഹ്റാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അമീനിയും പൊലിസ് ഉദ്യോഗസ്ഥരും തമ്മില്‍ ശാരീരികമായി സ്പര്‍ശനം പോലും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞപ്പോള്‍, കസ്റ്റഡിയില്‍ വെച്ച് അമീനി പീഡിപ്പിക്കപ്പെട്ടതായി പ്രക്ഷോഭകര്‍ പറഞ്ഞു. അമിനിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടായിട്ടുണ്ടെന്നും മരണം കൊലപാതകമാണന്നും പ്രമുഖ അഭിഭാഷകന്‍ സയീദ് ദെഹ്ഗാന്‍ പറഞ്ഞു.

അമിനിയുടെ മരണം ‘പൊറുക്കാനാവാത്തതാണെന്നും ‘കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ’ റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. അവരുടെ മരണത്തില്‍ പ്രതിഷേധിച്ച് നിരവധി ഇറാനികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘സ്വേച്ഛാധിപതിക്ക് മരണം!’ എന്ന് ആക്രോശിച്ച് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും പരമോന്നത നേതാവ് അലി ആയത്തുള്ള ഖാംനഈക്കെതിരെയും ആളുകള്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെയും അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ കല്ലെറിയുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, വീഡിയോയുടെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ടിയര്‍ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു.

 

 

 

 

 

Related Articles