Current Date

Search
Close this search box.
Search
Close this search box.

ഇവരാണ് ഗസ്സയിലെ മാലാഖമാര്‍: കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തെഹ്‌റാന്‍ ടൈംസ്

തെഹ്‌റാന്‍: ഗസ്സയില്‍ ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിനായ കുട്ടികളുടെ പേരുകള്‍ എല്ലാം പ്രസിദ്ധീകരിച്ച് ഇറാനിലെ പ്രമുഖ മാധ്യമമായ തെഹ്‌റാന്‍ ടൈംസ്. ‘ഗസ്സയിലെ മാലാഖമാര്‍’ എന്ന പേരിലാണ് മുഴുവന്‍ കുട്ടികളുടെയും പേരുവിവരങ്ങള്‍ നല്‍കി ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതുവരെയായി ഗസ്സയില്‍ 3547 കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നുതള്ളിയത്.

ഗസ്സയിലെ കുട്ടികള്‍ ഭയാനകമായ ജീവിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ബോംബിങ് അവരുടെ ദൈനംദിന ജീവിതത്തെ ഒരു പേടിസ്വപ്‌നമാക്കി മാറ്റിയെന്നും തെഹ്‌റാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭക്ഷണം, വെള്ളം, ഇന്ധനം, വൃത്തിയില്ലായ്മ, അവശ്യ വിഭവങ്ങളുടെ ലഭ്യതക്കുറവ്, നിരന്തരമായ ബോംബിങ് എന്നിവ മൂലം ഉപരോധ പ്രദേശത്തിനുള്ളില്‍ അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി മാറ്റിയെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

Related Articles