Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് സംഘാടനം ഖത്തറിനെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റും

ദോഹ: മികച്ച രീതിയില്‍ ലോകകപ്പ് ഫുട്‌ബോളിന് സംഘാടനം നിര്‍വഹിച്ച ഖത്തറിനെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം ഫ്രാന്‍സ്-മൊറോക്കോ മത്സരം കാണാന്‍ ദോഹയിലെത്തിയ മാക്രോണ്‍ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അദ്ദേഹത്തിന്റെ കൂടെയുള്ള പ്രതിനിധി സംഘത്തോടും കൂടിക്കാഴ്ച നടത്തി. യോഗത്തിലാണ് ടൂര്‍ണമെന്റിന്റെ മികച്ച സംഘാടനത്തിന് ഫ്രഞ്ച് പ്രസിഡന്റ് അമീറിനെ അഭിനന്ദിച്ചത്.
ഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകള്‍ക്ക് അദ്ദേഹം വിജയം ആശംസിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ച ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles