Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീര്‍ സൗദിയില്‍; ഉച്ചകോടികളില്‍ പങ്കെടുക്കും

റിയാദ്: വ്യത്യസ്ത ഉച്ചകോടികളില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ സൗദിയിലെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി റിയാദ് വിമാനത്താവളത്തിലെത്തിയത്.

ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) സുപ്രീം കൗണ്‍സിലില്‍ അദ്ദേഹം പങ്കെടുക്കും. കൂടാതെ സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ് ഗള്‍ഫ്-ചൈന ഉച്ചകോടിയിലും റിയാദ് ചൈനീസ്-അറബ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൗദി അറേബ്യയിലെ റിയാദ് റീജിയണിന്റെ എച്ച്ആര്‍എച്ച് ആക്ടിംഗ് ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ് സ്വീകരിച്ചു.

ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫ്, ഖത്തറിലെ സൗദി അറേബ്യയുടെ ഖത്തര്‍ അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് അല്‍ ഫര്‍ഹാന്‍ അല്‍-സൗദും സൗദി അറേബ്യയിലെ ഖത്തര്‍ സ്റ്റേറ്റ് അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയയും അനുഗമിച്ചു.

Related Articles