Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ പ്രളയം: അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നര്‍ക്ക് പിന്തുണ അറിയിച്ച് കുവൈത്ത് അമീര്‍. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് ആണ്് അനുശോചനമറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായും അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ കുവൈത്ത് അമീര്‍ അറിയിച്ചു. കിരീടാവകാശി ശൈഖ് മിഷ്അല്‍ അഹമ്മദ് അസ്വബാഹും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്വബാഹും ദുരന്തത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles