Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആമസോണ്‍ മേധാവിയോട് ജീവനക്കാര്‍

വാഷിങ്ടണ്‍: ഫലസ്തീനികള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ വര്‍ധിക്കുന്ന റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിലെ ജീവനക്കാരാണ് ഇപ്പോള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രംഗത്തെത്തിയത്.

ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിന് അയച്ച കത്തിലാണ് ഇസ്രായേല്‍ സൈന്യവുമായുള്ള ബന്ധം കമ്പനി വിഛേദിക്കണമെന്നും ഫലസ്തീനികളുടെ വേദനയും കഷ്ടപ്പാടും അംഗീകരിക്കാന്‍ ആമസോണ്‍ തയാറാകണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. 600 തൊഴിലാളികള്‍ ഒപ്പുവെച്ച കത്താണ് ജീവനക്കാര്‍ പുറത്തുവിട്ടത്.

ഏതാനും ദിവസം മുന്‍പ് ആമസോണ്‍ വെബ്‌സീരിസു ഗൂഗിളും ഇസ്രായേലുമായി 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇസ്രായേലി പ്രതിരോധ സേന പോലുള്ള നിരന്തരം മനുഷ്യാവകാശ ലംഘനങ്ങളില്‍ സജീവമായ അല്ലെങ്കില്‍ അതില്‍ പങ്കാളികളായ സര്‍ക്കാരുകളുമായോ ഇത്തരം കമ്പനികളുമായുള്ള ബിസിനസ്സ് കരാറുകളും കോര്‍പ്പറേറ്റ് സംഭാവനകളും പുനപരിശോധിക്കാനും അവ വേര്‍പെടുത്താനും ആമസോണ്‍ പ്രതിജ്ഞാബദ്ധരാകണമെന്നാണ് കത്തിലെ ഇതിവൃത്തം.

തെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളിലെ ഓഫീസുകളിലും ലോകമെമ്പാടുമുള്ള ആമസോണ്‍ ഓഫീസുകയളിലും ഫലസ്തീനികളെ നിയമിക്കുന്നത് കണക്കിലെടുക്കുമ്പോള്‍, ‘ഫലസ്തീനികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങള്‍ അവഗണിക്കുന്നത് നമ്മുടെ ഫലസ്തീന്‍ സഹപ്രവര്‍ത്തകരെ മറക്കുന്നതിന് തുല്യമാണ് എന്നും ജീവനക്കാര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായുമായി തങ്ങളുടെ തൊഴിലുടമ ബില്യണ്‍ ഡോളര്‍ കരാറില്‍ ഏര്‍പ്പെടുന്നതില്‍ സഹജീവനക്കാര്‍ക്ക് ആശങ്കയുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ മിഡിലീസ്റ്റ് ഐയോട് പറഞ്ഞു. അടുത്ത ഏഴ് വര്‍ഷത്തേക്ക് ആമസേണ്‍ ഇസ്രായേല്‍ സര്‍ക്കാരിനും സായുധ സേനയ്ക്കും ഓണ്‍ലൈന്‍ ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles