Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തല്‍; അള്‍ജീരിയന്‍ പണ്ഡിതന് തടവ്

അള്‍ജിയേഴ്‌സ്: ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രസിദ്ധ പണ്ഡിതന്‍ സഈദ് ജാബില്‍ഖൈറിന് മൂന്ന് വര്‍ഷം തടവ്. ചിന്താ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്നും, കേസില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 53കാരനായ ജാബില്‍ഖൈര്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പുനഃരാലോചന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് അഭിഭാഷകരും ഒരു സഹ അക്കാദിമിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജാബില്‍ഖൈര്‍ വിചാരണ നേരുടന്നത്.

ശിക്ഷയുടെ കാഠിന്യം കണ്ട് അത്ഭുതപ്പെട്ടുവെന്നും, ആവശ്യമെങ്കില്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ജാമ്യത്തിലിറങ്ങിയ ജാബില്‍ഖൈര്‍ വിധിവന്ന ശേഷം എ.ഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗവേഷണം അല്‍ജീരിയയില്‍ നടത്തുന്നതില്‍ ഞങ്ങള്‍ നിര്‍ഭാഗ്യരാണെന്ന് അക്കാദമിക്കും സൂഫി ഇസ് ലാമില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന ജാബില്‍ഖൈര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റത്തിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

Related Articles