Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി ഒരിക്കലും ബന്ധം സ്ഥാപിക്കില്ല: അള്‍ജീരിയ

അള്‍ജൈര്‍: ഇസ്രായേലുമായി തങ്ങള്‍ ഒരിക്കലും നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂനി പറഞ്ഞു.

അധിനിവേശ രാജ്യമായ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങള്‍ക്കും അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നിരുന്നാലും, അള്‍ജീരിയ ഒരിക്കലും സയണിസ്റ്റ് സ്ഥാപനവുമായുള്ള ബന്ധം സാധാരണ നിലയിലാക്കില്ല, ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടാത്തിടത്തോളം കാലം അത് ചെയ്യില്ല-തിബൂന്‍ പറഞ്ഞു.

രാജ്യം വീണ്ടും എഴുന്നേറ്റുനില്‍ക്കാന്‍ സഹായിക്കുന്നതിനും സംസ്ഥാന സ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് റിപ്പബ്ലിക് എല്ലാവരുടേതാണെന്ന് ഉറപ്പാക്കുന്നതിന്റെ തുനീഷ്യയില്‍ തന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ വിജയം കണ്ടിട്ടുണ്ട്.

ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍, അത് ‘റിപ്പബ്ലിക്കിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കുന്നിടത്തോളം കാലം’ ഒരു പ്രശ്‌നമല്ല. രാഷ്ട്രീയ ഇസ്ലാം തുര്‍ക്കിയുടെ വികസനത്തിന് തടസ്സമായിട്ടുണ്ടോ?- അദ്ദേഹം ചോദിച്ചു. തുനീഷ്യന്‍ മാധ്യമമായ ലെ പോയിന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിബൂനി തുനീഷ്യയില്‍ രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles