Current Date

Search
Close this search box.
Search
Close this search box.

24 ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി അള്‍ജീരിയ

അള്‍ജിയേഴ്‌സ്: ‘ഫ്രാന്‍സ് 24’ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതായി വാര്‍ത്താവിനിമയ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മുന്‍ ഫ്രഞ്ച് കോളനിയായ അള്‍ജീരിയയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു ദിവസത്തിന് ശേഷമാണ് ചാനലിന് പ്രവര്‍ത്തിക്കാനുള്ള അനുമതി റദ്ദാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്തോടും അതിന്റെ സ്ഥാപനങ്ങളോടും സാറ്റലൈറ്റ് വാര്‍ത്താ ചാനലിന്റെ വ്യക്തവും ആവര്‍ത്തിച്ചുമുള്ള വിദ്വേഷം മൂലമാണ് നടപടി കൈകൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താവിനിമിയ-സര്‍ക്കാര്‍ വക്താവ് അമ്മാര്‍ ബല്‍ഹിമാര്‍ പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.പി.എസ് റിപ്പോര്‍ട്ട് ചെയ്തു.

മാധ്യപ്രവര്‍ത്തന നിയമങ്ങളും ധാര്‍മികതയും ഉയര്‍ത്തിപിടിക്കുന്നതില്‍ ‘ഫ്രാന്‍സ് 24’ പരാജയപ്പെട്ടതായി ബല്‍ഹിമാര്‍ കുറ്റപ്പെടുത്തി. അള്‍ജീരിയക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതോടൊപ്പം തെറ്റായ വിവരങ്ങള്‍ നല്‍കുകയും, വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അള്‍ജീരയിയുമായി പിരിമുറക്കമുള്ള ഫ്രഞ്ച് ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വിദേശ-പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതിന് അനുമതി ലഭിക്കാന്‍ പലപ്പോഴും കത്യമല്ലാത്ത നിയമ നടപടികള്‍ നേരിടേണ്ടിവരികയാണ്. ഹിറാകിന്റെ വെള്ളിയാഴ്ചയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിന് 24 ചാനലിന് മാര്‍ച്ച് 13ന് അന്ത്യശാസനം നല്‍കിയിരുന്നു. ഹിറാക് പ്രസ്ഥാനം ദീര്‍ഘകാലമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലാണ്.

Related Articles