Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: പ്രമുഖ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

അള്‍ജിയേഴ്‌സ്: പ്രമുഖരായ രണ്ട് മാധ്യമപ്രവര്‍ത്തരെയും, പ്രതിപക്ഷ നേതാവിനെയും അള്‍ജീരിയന്‍ അധികൃതര്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. രാജ്യത്ത് ശനിയാഴ്ച പാര്‍ലമന്റെ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. 2019ല്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലിക്കക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അള്‍ജീരയയില്‍ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന പ്രസിഡന്റ് ബൂതഫ്‌ലിക്ക വീണ്ടും മത്സരിക്കാനിറങ്ങുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്ത് പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള പ്രതിഷേധമായി മാറുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരായ ഖാലിദ് ദറാറിനിയുടെയും ഇഹ്‌സാന്‍ അല്‍ഖാദിയുടെയും, ജനകീയ ആക്ടിവിസ്റ്റായ കരീം താബുയുടെയും അറസ്റ്റ് വിയോജിപ്പുകള്‍ അടിച്ചമര്‍ത്തി ഭയം സൃഷ്ടിക്കുന്നതിന്റെ തെളിവാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

Related Articles