Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: പ്രസിഡന്റിനെ വിമര്‍ശിച്ചതിന് കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റു ചെയ്തു

അള്‍ജൈര്‍: അള്‍ജീരിയയില്‍ പ്രസിഡന്റിനെ വിമര്‍ശിച്ചതിന് കാര്‍ട്ടൂണിസ്റ്റിനെ അധികൃതര്‍ അറസ്റ്റു ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രസിഡന്റിനെതിരെ ട്രോള്‍ നിര്‍മിച്ചതിനാണ് വലീദ് കെചിദ എന്നയാളെ അറസ്റ്റു ചെയ്തത്. ഹിരാക് മീംസ് എന്നറിയപ്പെടുന്ന പ്രമുഖ കാര്‍ട്ടൂണ്‍ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമസ്ഥനാണിദ്ദേഹം. അള്‍ജീരിയന്‍ പ്രസിഡന്റ് അബില്‍ മജീദ് തിബൂനിനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. മത നിയമങ്ങളെ ആക്രമിക്കുന്നു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

അറസ്റ്റിനെ വിമര്‍ശിച്ച് വലീദിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന സമയത്ത് നിയമനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം നിയമകാര്യ മന്ത്രാലയത്തോട് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണിതെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.

Related Articles