Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ഖസ്സാം ബ്രിഗേഡ്- VIDEO

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യത്തിന്റെ ടാങ്കര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ് സായുധവിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്. ഗസ്സയില്‍ നേര്‍ക്കുനേര്‍ കരയുദ്ധത്തിന് രംഗത്തെത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ ടാങ്കറുകള്‍ക്കും സൈനിക വാഹനങ്ങള്‍ക്കും നേരെയാണ് ഹമാസ് പോരാളികള്‍ ചെറുമിസൈലുകളും വെടിവെപ്പും നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടത്.

29 സൈനിക വാഹനങ്ങള്‍ തകര്‍ത്തതായും ആറ് സൈനികരെ വധിച്ചതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.
അല്‍ജസീറ പുറത്തുവിട്ട മൂന്നര മിനിറ്റുള്ള വീഡിയോവില്‍ അല്‍ ഖസ്സാം പിടിച്ചെടുത്ത സൈനികരെയും സൈനിക യൂണിഫോമുകളും സൈനിക സാമഗ്രികകളും കാണാം.

ഗസ്സയിലേക്ക് പ്രവേശിച്ച ഇസ്രായേല്‍ ടാങ്കറുകളെ ഒളിഞ്ഞിരുന്നാണ് ഖസ്സാം സേന മിസൈലിട്ട് തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നത്.

 

Related Articles