Current Date

Search
Close this search box.
Search
Close this search box.

മൊബൈല്‍ ഹാക്കിങ്; നിങ്ങളെ മറ്റൊരു ഖഷോഗിയാക്കുമെന്ന് ഭീഷണി

ദോഹ: ഇസ്രായേല്‍ കമ്പനി വികസിപ്പിച്ച നൂതന സ്‌പൈവെയര്‍ അല്‍ജസീറ മാധ്യമ ശൃംഖലയിലെ പത്തിലധികം മാധ്യമപ്രവര്‍ത്തകരെ ഈ വര്‍ഷം ലക്ഷ്യംവെച്ചതായി സൈബര്‍ സുരക്ഷാ നിരീക്ഷണ വിഭാഗം പറഞ്ഞു. അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ സൗദി, യു.എ.ഇ ഭരണകൂടങ്ങളുടെ പങ്കാളിത്തവും സൈബര്‍ സുരക്ഷാ വിഭാഗം എടുത്തുപറഞ്ഞു.

എങ്ങനെയാണ് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയര്‍ ഖത്തര്‍ ആസ്ഥാന ഓഫീസിലെ 36 മാധ്യമപ്രവര്‍ത്തകര്‍, നിര്‍മാതാക്കള്‍, അവതാരകര്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളെ ഹാക്ക് ചെയ്തതെന്ന് ടൊറന്റോ സര്‍വകലാശാലയിലെ സിറ്റിസണ്‍ ലാബ് ഗവേഷകര്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഭൂതപൂര്‍വമായ ഇത്തരമൊരു പ്രവര്‍ത്തിക്ക് പിന്നില്‍ സൗദിയും യു.എ.ഇയുമാണെന്ന് സൈബര്‍ സുരക്ഷാ വിഭാഗം ആരോപിച്ചു. സ്റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി യു.എ.ഇ മന്ത്രാലയത്തെ വിളിക്കാന്‍ ഉപയോഗിച്ച ഫോണില്‍ വധഭീഷണി വന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത് -അല്‍ജസീറ അറബിക് അന്വേഷണാത്മാതക പത്രപ്രവര്‍ത്തകനായ താമിര്‍ അല്‍മിഷ്അല്‍ പറഞ്ഞു.

തന്നെ മറ്റൊരു ജമാല്‍ ഖഷോഗിയാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ സിറ്റിസണ്‍ ലാബിന് കൈമാറുന്നത്. തുടര്‍ന്നാണ് ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ വികസിപ്പിച്ച പെഗാസസ് എന്ന സ്‌പൈവെയര്‍ ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്തുന്നത് -മിഷ്അല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles