Current Date

Search
Close this search box.
Search
Close this search box.

മാധ്യമപ്രവർത്തകയുടെ അറസ്റ്റ്; ഇസ്രായേലിനെ അപലപിച്ച് അൽജസീറ

ജറൂസലം: അൽജസീറ വാർത്താ ചാനൽ മാധ്യമപ്രവർത്തക ​ഗിവാര ബുഡേരിയുടെ അറസ്റ്റിനെ അപലപിച്ച് അൽജസീറ. അധിനിവേശ കിഴക്കൻ ജറൂസലം പരിസരത്ത് ശൈഖ് ജർറാഹിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനടെയാണ് ​ഗിവാര ബുഡേരിയെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം ​വിട്ടയക്കുകയും ചെയ്തു -അൽജസീറ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

അവർ എല്ലാ ഭാ​ഗത്തുനിന്നും വന്നു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവർ എന്നെ മതിലിലേക്ക് തള്ളി. കാറിലേക്ക് വളരെ ​ക്രൂരമായാണ് തള്ളിയത്. എല്ലാ ഭാ​ഗത്തുനിന്നും അവർ ചവിട്ടുകയായിരുന്നു -മോചിതയായ ശേഷം ​ഗിവാര ബുഡേരിയ പറഞ്ഞു.

പുറത്താക്കൽ ഭീഷണി നേരിടുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശൈഖ് ജർറാഹിൽ ആഴ്ചകളായി പ്രതിഷേധം തുടരുകയാണ്.

Related Articles