Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ബ്യൂറോ ചീഫിന്റെ അറസ്റ്റിനെ അപലപിച്ച് അല്‍ജസീറ

ഖാര്‍തൂം: അല്‍ജസീറ സുഡാന്‍ ബ്യൂറോ ചീഫ് അല്‍ മുസാലിമി അല്‍കബാഷിയുടെ അറസ്റ്റിനെ അപലപിച്ച് അല്‍ജസീറ. സുരക്ഷാ സൈന്യം തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച് അറസ്റ്റ് ചെയ്ത അല്‍ജസീറ സുഡാന്‍ ബ്യൂറോ ചീഫിനെ ഉടന്‍ വിട്ടയക്കണമെന്ന് അല്‍ജസീറ ആവശ്യപ്പെട്ടു. ബ്യൂറോ ചീഫിന്റെ വീട്ടില്‍ രാത്രി സുരക്ഷാ സൈന്യം റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് സൈന്യം കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല -അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതിബന്ധവും ഭയവുമില്ലാതെ തങ്ങളുടെ ജോലി ചെയ്യാന്‍ കഴിയണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നു. തങ്ങളുടെ മുഴുവന്‍ ജീവനക്കാരുടെയും ഉത്തരവാദിത്തം സുഡാന്‍ സൈന്യത്തിനാണ് -അല്‍ജസീറ ഞായറാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXV

Related Articles