Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ ചാനലിന്റെ വിലക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു

വാഷിങ്ടണ്‍: ഫലസ്തീനില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധം കനത്തത്തോടെ പിന്‍വലിച്ചു. അല്‍ജസീറയുടെ അറബിക് ലൈവ് ചാനലിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇസ്രായേലില്‍ നിന്നും സയണിസ്റ്റ് സൈന്യം ഗസ്സക്കുനേരെ ബോംബ് തൊടുത്തുവിടുന്നതും അത് ഗസ്സ നഗരത്തില്‍ പതിക്കുന്നതും തത്സമയ സംപ്രേക്ഷണമാണ് പ്രധാനമായും ഈ ചാനലിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നത്.

ഫലസ്തീനില്‍ ഇസ്രായേല്‍ ബോംബിങ് തകര്‍ത്തതിന്റെ ശേഷിപ്പുകളും നാശനഷ്ടങ്ങളും ദുരിതങ്ങളുമെല്ലാം തത്സമയം ലോകത്തിന് മുന്‍പില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന മാധ്യമമാണ് അല്‍ജസീറ. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ജസീറക്ക് നേരത്തെയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ വസ്തുനിഷ്ടപരമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. നേരത്തെ ഫേസ്ബുക്കിലും യൂട്യൂബിലും ഇസ്രായേലിന് എതിരായും ഫലസ്തീനെ അനുകൂലിച്ചും വീഡിയോകളും റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതിനും വിലക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ യൂട്യൂബ് നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം ചെയ്തിരുന്നു.

Related Articles