Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ മസ്ജിദുല്‍ അഖ്‌സയും അടച്ചിടും

ജറൂസലേം: വിശുദ്ധ റമദാനില്‍ ആഗോള മുസ്ലിംകളുടെ പുണ്യഗേഹങ്ങളിലൊന്നായി മസ്ജിദുല്‍ അഖ്‌സയും അടഞ്ഞു കിടക്കും. കോവിഡ് വൈറസ് ഭീതി നിലനില്‍ക്കുന്നതിനാലാണ് അല്‍ അഖ്‌സയും അടച്ചിടാന്‍ തീരുമാനിച്ചത്. ഇസ്‌ലാമിലെ മൂന്നാമത്തെ പുണ്യ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് അഖ്‌സ.

മസ്ജിദിന്റെ ചുമതലയുള്ള ജറൂസലേം ഇസ്‌ലാമിക് വഖഫ് ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ജോര്‍ദാന്‍ നിയോഗിച്ച കൗണ്‍സില്‍ ആണിത്. പവിത്രമായ ഈ പുണ്യകേന്ദ്രം റമദാനില്‍ അടച്ചിടുന്നത് വേദനാജനകമാണെന്നും കൗണ്‍സില്‍ അറിയിച്ചു.

നിയമപരമായി മുസ്ലിം പണ്ഡിതന്മാരുടെ ഫത്‌വയും അഭിപ്രായവും ആരോഗ്യ രംഗത്തുള്ളവരുടെ നിര്ഡദേശങ്ങളും അനുസരിച്ചാണ് പള്ളി അടച്ചിടാന്‍ തീരുമാനിച്ചതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷ പരിഗണിച്ച് മുസ്ലിംകള്‍ റമദാനില്‍ തങ്ങളുടെ ആരാധന കര്‍മങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കണമെന്നും കൗണ്‍സില്‍ അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ ഇവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നത് നിരോധിച്ചിരുന്നു.

Related Articles