Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് പുതിയ ഭാരവാഹികള്‍

ഡല്‍ഹി: ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് (AIMPLB) പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. ബോര്‍ഡിന്റെ അഞ്ചാമത് പ്രസിഡന്റായി ഹസ്രത് മൗലാന ഖാലിദ് സൈഫുല്ല റഹ്‌മാനിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡിന്റെ അഞ്ചാമത് ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഹസ്രത് മൗലാനാ ഫസലുറഹീം മുജദ്ദിദിയെ ജനറല്‍ സെക്രട്ടറിയായും സയ്യിദ് സആദത്തുല്ല ഹുസൈനിയെയും ഡോ. സയ്യിദ് ഷാ ഖുസ്‌റോ ഹുസൈനിയെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. മുഹമ്മദ് ബിലാല്‍ ഹസനി, ഡോ. യാസീന്‍ അലി ഉസ്മാനി, അഹ്‌മദ് വാലി ഫൈസല്‍ റഹ്‌മാനി എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. ഡോ. എസ്.ക്യു.ആര്‍ ഇല്യാസിനെ ബോര്‍ഡിന്റെ വക്താവായും കമാല്‍ ഫാറൂഖിയെ സഹ വക്താവായും തെരഞ്ഞെടുത്തു.

ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ഹസ്രത്ത് മൗലാന മുഹമ്മദ് സുഫിയാന്‍ ഖാസിമി മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും ഐക്യഖണ്ഡേനയാണ് ഖാലിദ് സൈഫുല്ല റഹ്‌മാനിയെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തത്. നേരത്തെ 2021-ല്‍ വലി റഹ്‌മാനി അന്തരിച്ചതിനെ തുടര്‍ന്ന് സൈഫുല്ല റഹ്‌മാനിയെ ബോര്‍ഡിന്റെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ലീഗല്‍ കൗണ്‍സില്‍ അംഗം കൂടിയായ അദ്ദേഹം ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സആദത്തുല്ല ഹുസൈനി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റാണ്.

Related Articles