Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസ് പ്ലീനത്തിന്റെ ഒന്നാം പേജ് പരസ്യത്തില്‍ അബുല്‍ കലാം ആസാദില്ല; വ്യാപക വിമര്‍ശനം

കോഴിക്കോട്: എ.ഐ.സി.സി പ്ലീനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ സമുന്നതായ നേതാക്കളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാനാ അബുല്‍ കലാം ആസാദിന്റെ ചിത്രം ഇല്ല. സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു പരിപാടിയുടെ പരസ്യത്തിനായി തയാറാക്കിയ പോസ്റ്ററില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ മുഖമായിരുന്ന അബുല്‍ കലാം ആസാദിനെ ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും അതിന്റെ കാരണങ്ങള്‍ കണ്ടെത്തണമെന്നുമാണ് പരക്കെ ആവശ്യമുയരുന്നത്. കോണ്‍ഗ്രസ് അനുഭാവികളടക്കമുള്ള നിരവധി പേര്‍ ഇതിനകം വിഷയത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

സമസ്ത നേതാവ്ം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താര്‍ പന്തല്ലൂര്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. കോണ്‍ഗ്രസ് വിട്ടുപോയ നേതാജിയും അംബേദ്ക്കറും തൊട്ട് ആ പാര്‍ട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹ റാവു വരെ ഇടം പിടിച്ച പരസ്യത്തില്‍ ആസാദില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ സമ്പൂര്‍ണ്ണമായി തഴഞ്ഞ് മുന്നോട്ട് പോകുന്ന ബിജെപിക്ക് ബദലാവേണ്ടത് അതേ വഴി സ്വീകരിച്ചാണ് എന്നാണ് കോണ്‍ഗ്രസും കരുതി വെച്ചിരിക്കുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ല എന്നും അദ്ദേഹം കൂട്ടി്‌ചേര്‍ത്തു.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നത് നാളിതുവരെ നാം കണ്ടു ശീലിച്ചത് ഗാന്ധി, നെഹ്‌റു, പട്ടേല്‍, ആസാദ് ശ്രേണിയിലായിരുന്നു. എന്നാല്‍ എഐസിസി പ്ലീനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി നല്‍കിയ പരസ്യത്തില്‍ മൗലാന അബുല്‍ കലാം ആസാദ് ഇല്ല. കോണ്‍ഗ്രസ് വിട്ടുപോയ നേതാജിയും, അംബേദ്ക്കറും തൊട്ട് ആ പാര്‍ട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹറാവു വരെ ഇടം പിടിച്ച പരസ്യത്തില്‍ ആസാദില്ലാതെ പോയത് എന്ത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്.

ഐ. സി. എച്ച്. ആറിന്റെ പരസ്യത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയ സംഘ് പരിവാര്‍ മനസ്സ് കോണ്‍ഗ്രസിനകത്തും സജീവമാണോ ? രാജ്യത്തെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ സമ്പൂര്‍ണ്ണമായി തഴഞ്ഞ് മുന്നോട്ട് പോകുന്ന ബിജെപിക്ക് ബദലാവേണ്ടത് അതേ വഴി സ്വീകരിച്ചാണ് എന്നാണ് കോണ്‍ഗ്രസും കരുതി വെച്ചിരിക്കുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ല.

കേരളത്തിലെ നീണ്ട നേതൃനിര ഹിന്ദിയിലും, ഇംഗ്ലീഷിലുമെല്ലാം പ്രസംഗിച്ച് പ്ലീനത്തില്‍ സജീവമായിരുന്നു. അവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം, മലബാറിലെ ശരാശരി മുസ്‌ലിം വോട്ടു വിഹിതം നാല്‍പത് ശതമാനവും, കേരളമാകെ അതു മുപ്പത് ശതമാനവുമാണ്. ഉത്തരേന്ത്യന്‍ മോഡലില്‍ അത് ‘ഗിഫ്റ്റ് ഫോര്‍ ഗ്രാന്റഡ്’ അല്ല. ബിജെപിയല്ലാത്ത ആള്‍ട്ടര്‍നേറ്റീവുകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇരിക്കുന്ന കൊമ്പ് മുറിക്കുമ്പോള്‍ മൗനം പാലിക്കുന്നതിനെ ആത്മഹത്യ എന്നും വിളിക്കാം.

Related Articles