Current Date

Search
Close this search box.
Search
Close this search box.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, പഴയതുപോലെ ഹജ്ജ് ചെയ്യാം

ജിദ്ദ: ഈ വര്‍ഷം ഹജ്ജ് കാലത്തെ കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. കോവിഡ് മഹാമാരിക്ക് മുമ്പുള്ള തീര്‍ഥാടകരുടെ എണ്ണം അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രായപരിധികളില്ലാതെ ആര്‍ക്കും മഹാമാരിക്ക് മുമ്പുള്ളതുപോലെ ഹജ്ജ് ചെയ്യാമെന്നും ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അര്‍റബീഅ വ്യക്തമാക്കി. ജിദ്ദയില്‍ തിങ്കളാഴ്ച ആരംഭിച്ച ‘ഹജ്ജ് എക്‌സ്‌പോ’ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്.

മഹാമാരി മൂലം തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കേണ്ടി വന്നിരുന്നു. 2020ല്‍ രാജ്യത്തുനിന്നുള്ള 10000 പേര്‍ക്കും, 2021ല്‍ പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ച രാജ്യത്തെ 60000 പേര്‍ക്കുമാണ് സൗദി ഹജ്ജിന് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം, 18നും 65നും ഇടയില്‍ പ്രായമുള്ള തീര്‍ഥാടകരുടെ എണ്ണം ഏകദേശം പത്ത് ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഇതില്‍ 85000 പേര്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles