Current Date

Search
Close this search box.
Search
Close this search box.

അഫ്‌സ്പ അടിച്ചമര്‍ത്തലിന്റെ ചിഹ്നം, എടുത്തുകളയണം: അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: അഫ്‌സ്പ നിയമം അടിച്ചമര്‍ത്തലിന്റെ അടയാളമാണെന്നും അത് എടുത്തുകളയണമെന്നും അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു. ശനിയാഴ്ച നാഗാലാന്റില്‍ 14 ഗ്രാമീണരെ സൈന്യം വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ ഇന്ത്യയിലും കാശ്മീര്‍ താഴ്വരയിലും നടക്കുന്ന കലാപങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ശിക്ഷാഭീതിയില്ലാതെ ഉത്തരവ് നല്‍കുന്ന ഒരു ക്രൂരമായ നിയമമാണ് അഫ്‌സ്പ. വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നും കശ്മീരില്‍ നിന്നും AFSPA നീക്കം ചെയ്യണം. ഒരു ജനാധിപത്യ സമൂഹത്തില്‍ പൗരന്മാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് അത്തരം ശിക്ഷാവിധി അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും സായുധ സേനയുടെ (പ്രത്യേക അധികാരങ്ങള്‍) നിയമം അല്ലെങ്കില്‍ അഫ്‌സ്പ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിയമമനുസരിച്ച് ‘പ്രക്ഷുബ്ധ പ്രദേശങ്ങള്‍’ എന്ന് വിശേഷിക്കപ്പെട്ട പ്രദേശങ്ങളില്‍ പൊതു സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് സ്വമേധയാ വെടിയുതിര്‍ക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ നിയമത്തിനെതിരെ രാജ്യത്ത് വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പോരാട്ടം നടത്തിയിരുന്നു.

Related Articles