Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: യു.എസ് വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: യു.എസ് നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ നശിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് സിവിലിയന്മാരില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നതായി സാക്ഷികള്‍ അള്‍ജസീറയോട് പറഞ്ഞു.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ സിവിലിയന്മാരുടെ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അറിയാമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആക്രമിക്കാന്‍ തയാറെടുക്കുന്ന വിവിധ ചാവേര്‍ ആക്രമികള്‍ക്ക് നേരെ ഡ്രോണ്‍ പതിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട് -സെന്റ്‌കോം അറിയിച്ചു.

ഖുറാസാന്‍ പ്രവിശ്യയിലെ ഐ.എസ്.ഐ.എല്‍ അനുബന്ധ സംഘമായ ഐ.എസ്.കെ.പി അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം നടത്തിയതിന് ശേഷം യു.എസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്.

Related Articles