Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ സുരക്ഷ: അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയൊരുക്കി ഉസ്‌ബെക്കിസ്ഥാന്‍

താഷ്‌കന്റ്: നിലവിലെ അഫ്ഗാനിസ്ഥാന്റെ സാഹചര്യത്തെ മുന്‍നിര്‍ത്തിയുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കന്റ് തിങ്കളാഴ്ച ആതിഥേയത്വം വഹിക്കും. താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ഭരണകൂടവും മറ്റ് 20ഓളം രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഒരു വര്‍ഷം മുമ്പ്, താലിബാന്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം അഫ്ഗാന്‍ സാഹചര്യത്തെ കുറിച്ച് നടക്കുന്ന ആദ്യത്തെ കോണ്‍ഫറന്‍സാണിത്.

രണ്ട് ദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്തഖി താഷ്‌കന്റിലെത്തി. അഫ്ഗാനിസ്ഥാനിലെ സ്ഥിരതയും സമാധാനവും ശക്തിപ്പെടുത്തുന്നുമായി ബന്ധപ്പെട്ടാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. താലിബാന്‍ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് നയതന്ത്രബന്ധമുള്ള രാഷ്ട്രമാണ് ഉസ്‌ബെക്കിസ്ഥാന്‍.

അഫ്ഗാന്‍ സമാധാന പ്രക്രിയ, സുരക്ഷാ സഹകരണം, പ്രാദേശിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ 2018ലും 2021ലും ഉസ്‌ബെക്കിസ്ഥാനില്‍ നടത്തിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയാണ് ഈ കോണ്‍ഫറന്‍സെന്ന് ഉസ്‌ബെക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം പ്രസ്താവനിയിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിതിനെ തുടര്‍ന്നാണ് മുന്‍ അഫ്ഗാന്‍ ഭരണകൂടം തകരുന്നത്. തുടര്‍ന്നാണ് താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുകയും സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്യുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles