Current Date

Search
Close this search box.
Search
Close this search box.

ബുള്‍ഡോസര്‍ രാജിനെതിരെ സംസാരിച്ചയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജിനെതിരെ സംസാരിച്ചയാളെ മധ്യപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ഖര്‍ഗോണില്‍ മുസ്ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച സൈദ്് പത്താന്‍ എന്ന ആക്റ്റിവിസ്റ്റിനെയാണ് ഇന്‍ഡോര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമം (എന്‍.എസ്.എ) പ്രകാരമാണ് തിങ്കളാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഇന്‍ഡോര്‍ കലക്ടര്‍ മനീഷ് സിങ് പറഞ്ഞു.

സാമുദായിക സൗഹാര്‍ദം തകര്‍ക്കുക, മതവികാരം വ്രണപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കൂടാതെ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ എഴുതാറുണ്ടെന്നും ഇന്‍ഡോര്‍ കളക്ടറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇന്‍ഡോറിലെ ബംഗംഗ പോലീസ് സ്റ്റേഷനിലും ഖാര്‍ഗോണ്‍ പോലീസ് സ്റ്റേഷനിലുമാണ് പത്താനെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സിങ് പറഞ്ഞു.

പത്താന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും
ഖാര്‍ഗോണിലെ മുസ്ലീങ്ങളുടെ അനധികൃത സ്വത്തുക്കള്‍ പൊളിക്കുന്നതിനെതിരെ പഠാന്‍ നിലകൊണ്ടത് മുതല്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കപ്പെടുകയായിരുന്നുവെന്നും മനുഷ്യാകാശ പ്രവര്‍ത്തകനായ നദീം ഖാന്‍ പറഞ്ഞു.

 

Related Articles