Current Date

Search
Close this search box.
Search
Close this search box.

ഹക്കീം ഫൈസിയുമായി വേദി പങ്കിടരുത്; വീണ്ടും വിലക്കുമായി സമസ്ത

കോഴിക്കോട്: സി.ഐ.സി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുമായി സഹകരിക്കുകയോ വേദി പങ്കിടുകയോ ചെയ്യതരുതെന്ന വിലക്കുമായി വീണ്ടും സമസ്ത.

എസ്.കെ.എസ്.എസ്.എഫ്-എസ്.വൈ.എസ് സംയുക്ത യോഗമാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് നാദാപുരത്ത് വെച്ച് നടക്കുന്ന വാഫി കോളേജ് പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് വിലക്കുമായി സമസ്ത യുവജന സംഘടനകള്‍ രംഗത്തെത്തിയത്.

നേരത്തെയും ആദൃശ്ശേരിക്കെതിരെ വിലക്കുമായി സമസ്ത നേതൃത്വം രംഗത്തുവന്നിരുന്നു. സമസ്തയുടെ നയനിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു കാണിച്ച് നേരത്തെ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സി.ഐ.സിയുടെ തലപ്പത്ത് അദ്ദേഹം തന്നെയാണ് ഇപ്പോഴും തുടരുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ പ്രസിഡന്റ്. സമസ്തക്ക് കീഴിലുള്ള കോളേജുകളുടെ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിയാണ് സി.ഐ.സി.

സമസ്തയില്‍ നിന്ന് പുറത്താക്കിയ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹകരിക്കില്ലെന്ന് കഴിഞ്ഞയാഴ്ചയും സമസ്ത ആവര്‍ത്തിച്ചിരുന്നു. സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി, വഫിയ്യ സംവിധാനം പൂര്‍വോപരി ശക്തിപ്പെടുത്താനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചിരുന്നു. വാഫി, വഫിയ്യ സ്ഥാപനങ്ങളെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ വേണ്ടത് ചെയ്യാനും പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നവംബര്‍ ഒമ്പതിന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചിരുന്നു. അഹ്ലുസ്സുന്നത്തു വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന്റെ തടര്‍ച്ചയ

Related Articles