Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ ചാനലുകള്‍ക്ക് കോടികളുടെ പരസ്യം നല്‍കി പഞ്ചാബിലെ ആപ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത വര്‍ഗ്ഗീയ-വിദ്വേഷ പ്രചാരണങ്ങള്‍ മാത്രം നടത്തുന്ന ദേശീയ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമടക്കം കോടികളുടെ പരസ്യം നല്‍കി പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍. രണ്ടു മാസത്തിനിടെ 37 കോടി രൂപയാണ് ഈ ഇനത്തില്‍ ചിലവഴിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സംഘ്പരിവാര്‍ ചാനലുകളായ സുദര്‍ശന്‍ ടി.വി, റിപ്പബ്ലിക് ടി.വി, സീ ന്യൂസ് എന്നിവര്‍ക്കെല്ലാം പരസ്യം വാരിക്കോരി നല്‍കിയിട്ടുണ്ട് ഈയടുത്ത് അധികാരത്തിലേറിയ ഭഗവത് മന്നിന്റെ നേതൃത്വലുള്ള സര്‍ക്കാര്‍. നിരന്തരം ന്യൂനപക്ഷ വിരുദ്ധവും വിദ്വേഷ പ്രചാരണങ്ങളും സംഘ്പരിവാര്‍ ആശയങ്ങളും അതേപടി നടപ്പിലാക്കുന്ന ചാനലുകളാണ് ഇവയെല്ലാം. ടി.വി റേഡിയോ പരസ്യങ്ങള്‍ക്കായി 20 കോടി രൂപയും പത്രങ്ങള്‍ക്കായി 17.21 കോടിയുമാണ് നല്‍കിയത്. വിവരാവകാശപ്രകാരം ലഭിച്ച മറുപടി ‘ദി പ്രിന്റ്’ ആണ് പുറത്തുവിട്ടത്.

അതേസമയം, വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആം ആദ്മി പാര്‍ട്ടികള്‍ കോടികള്‍ പരസ്യത്തിനായി ചിലവഴിക്കുന്നതെന്ന ആരോപണവുമുണ്ട്. സുദര്‍ശന്‍ ടി.വി, റിപ്പബ്ലിക് ടി.വി ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനെ പാര്‍ട്ടി നേതാക്കളെ നേരത്തെ അരവിന്ദ് കെജ്രിവാള്‍ വിലക്കിയിരുന്നു.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles