Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയുടെ വിദ്വേഷ ക്യാംപയിന്‍ ഏറ്റുപിടിച്ച് ആം ആദ്മിയും

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ ബി.ജെ.പിയുടെ വിദ്വേശ ക്യാംപയിന്‍ ഏറ്റുപിടിച്ച് ആം ആദ്മിയും. ”ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ വര്‍ഗീയ കലാപത്തിന് പിന്നില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും റോഹിങ്ക്യകളുമാണെന്ന” ബി.ജെ.പിയുടെ വിദ്വേഷ ക്യാംപയിനാണ് ആം ആദ്മിയും ഏറ്റെടുത്തത്. തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാര്‍ റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് എ എ പി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

അവരെ ഉപയോഗിച്ച് കലാപം നടത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. ബി ജെ പി നേതാക്കള്‍ റോഹിങ്ക്യകളെക്കുറിച്ച് സംസാരിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എത്ര റോഹിങ്ക്യകളും ബംഗ്ലാദേശികളും ഇവിടെ സ്ഥിരതാമസമാക്കിയെന്നും എവിടെയാണെന്നുമുള്ള കണക്കുകള്‍ ബി ജെ പി പുറത്തുവിടണം. എത്ര റോഹിങ്ക്യകളും ബംഗ്ലാദേശികളും സ്ഥിരതാമസമാക്കിയെന്നും അവര്‍ എവിടെയാണെന്നും ബി ജെ പി പറഞ്ഞുകഴിഞ്ഞാല്‍, അടുത്ത കലാപം എവിടെ നടക്കുമെന്ന് നമുക്ക് മനസ്സിലാക്കാം-അദ്ദേഹം പറഞ്ഞു.

ഞാന്‍ ബിജെപിയോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി, എന്തുകൊണ്ടാണ് നിങ്ങള്‍ റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യയിലുടനീളം അനധികൃതമായി താമസിപ്പിച്ചത് ? അത്തരം ആളുകളുടെ എണ്ണം തീര്‍പ്പാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പോയി ചാവൂ,” സിസോദിയ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കലാപം നടത്താന്‍ ബി ജെ പി റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യയില്‍ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന എ എ പി നേതാവ് അതിഷി മര്‍ലീനയുടെ വീഡിയോ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കലാപം ഉണ്ടാക്കുന്നതിനായി ബി ജെ പി രാജ്യത്തുടനീളം ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയിരുത്തിയിരിക്കുന്നു,” എ എ പിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. പിന്നാലെ എ എ പി എം പി രാഘവ് ഛദ്ദയും റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും കുറ്റപ്പെടുത്തി രംഗത്തെത്തി.

എ എ പി വളരെ അപകടകരമായ മുസ്ലീം വിരുദ്ധതയെയാണ് സാധാരണവല്‍ക്കരിക്കുന്നതെന്നും ഈ പ്രസ്താവനകളിലൂടെ ബംഗാളി മുസ്ലീങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും കുറ്റപ്പെടുത്തി.

Related Articles