Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിനില്‍ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മാഡ്രിഡ്: ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം സ്‌പെയിനില്‍ അനുദിനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായി പാക്കിസ്ഥാന്‍, മൊറോക്കോ, സെനഗല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് സ്‌പെയിനിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് പുറമെ, സ്‌പെയിന്‍കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ആഭിമുഖ്യം കാണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം 200000 കവിഞ്ഞതായി ‘അല്‍മുജ്തമ’ റിപ്പോര്‍ട്ട് ചെയ്തു.

ആന്തരികമായ സമാധാനത്തിനായുള്ള അന്വേഷണത്തിലാണ് തങ്ങള്‍ ഇസ്‌ലാമിനെ കണ്ടെത്തിയതെന്ന് സ്‌പെയിന്‍ മുസ്‌ലിംകള്‍ പറയുന്നു. സ്‌പെയിനിലെ മുസ്‌ലിംകള്‍ അറബി സംസാരിക്കുന്നവരല്ല. പാശ്ചാത്യ സംസ്‌കാരത്തെയും കുടുംബജീവിതത്തെയും പിന്തുടരുന്നവരാണ്. ഏകദേശം എട്ട് നൂറ്റാണ്ടോളം (711-1492) തെക്കന്‍ സ്‌പെയിനിലെ ഇസ്‌ലാമിക ഭരണത്തിന് കീഴിലായിരുന്ന അന്ദലുസില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.

സ്‌പെയിനിലെ ഏകദേശം 1700 മസ്ജിദുകള്‍ക്കിടയില്‍ ഉച്ചത്തില്‍ ബാങ്ക് വിളിക്കുന്ന ഒരോയൊരു ആരാധനാലയമാണ് ഗ്രാനഡയിലെ ഗ്രാന്‍ഡ് മസ്ജിദ്. ഇസ്‌ലാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്.

2020 കൊറോണ മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്ന് മിക്കവാറും എല്ലാ ജുമുഅ ദിവസങ്ങളിലും ചുരുങ്ങിയത് ഒരു സ്‌പെയിന്‍കാരനെങ്കിലും ഇസ്‌ലാം ആശ്ലേഷിക്കുന്നുണ്ടെന്ന് തെക്കന്‍ സ്‌പെയിനിലെ ഗ്രാനഡയിലെ ഗ്രാന്റ് മസ്ജിദ് വഖഫ് ഫൗണ്ടേഷന്‍ തലവന്‍ ഒമര്‍ ദെല്‍ പോസോ അനദോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആറ് വര്‍ഷം മുമ്പ് ഗ്രാനഡയില്‍ പ്രതിവര്‍ഷം ഇസ്‌ലാം സ്വീകരിച്ച സ്‌പെയിന്‍കാരുടെ എണ്ണം പത്തായിരുന്നു. പിന്നീട് 30 ആയും, കൊറോണ കാലത്ത് 50-60 ആയും വര്‍ധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles