Current Date

Search
Close this search box.
Search
Close this search box.

‘ഇസ്രായേല്‍ ചാനലാണോ? സംസാരിക്കാന്‍ താല്‍പര്യമില്ല’; ലോകകപ്പ് മത്സരത്തിനിടെ ജപ്പാന്‍ ആരാധിക

ദോഹ: ഇസ്രായേല്‍ പത്രമായ ‘യെദിയോത് അഹ്‌റനൊതി’നോട് സംസാരിക്കാന്‍ തയാറാകാതെ ജപ്പാന്‍ ആരാധിക. കഴിഞ്ഞ ബുധനാഴ്ച, ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോൡന് അട്ടിമറിച്ചുള്ള ജപ്പാന്റെ വിജയത്തിന് ശേഷം, ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകന്‍ റാസ് ഷാഷ്‌നിക് അഭിമുഖത്തിന് വന്നപ്പോള്‍ ജപ്പാന്‍ ആരാധിക സംസാരിക്കാന്‍ തയാറായില്ല. ഇത് ഏത് ചാനലാണെന്ന് ചോദിക്കുകയും ഇസ്രായേല്‍ ചാനലാണെന്ന് മനസ്സിലാക്കിയ അവര്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് കൈകൊണ്ട് കാണിച്ച് മാറിനില്‍ക്കുകയായിരുന്നു -അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ മാധ്യമമാണെന്ന് മനസ്സിലാക്കി ‘ചാനല്‍ 12’ന്റെ പ്രതിനിധി ഒഹാദ് ഹീമോയോട് വിവിധ അറബ് ആരാധകര്‍ സംസാരിക്കാതെ മാറിനിന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ‘കാന്‍ 11’ന്റെ പ്രതിനിധി മുവാഫ് വാര്‍ദി നടത്തിയ അഭിമുഖത്തില്‍ നിന്ന് ലോകകപ്പ് ഗാനം ആലപിച്ച കൊളംബിയന്‍ ഗായകന്‍ മാലുമയും ഇറങ്ങിപോയിരുന്നു. ലോകകപ്പ് ആരംഭിച്ചത് മുതല്‍ ഇസ്രായേല്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ വിവിധ രാഷ്ട്രങ്ങളിലെ ആരാധകര്‍ മാറിനില്‍ക്കുന്നത് തുടര്‍ വാര്‍ത്തയാവുകയാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles