Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ അന്ത്യം അടുത്തിരിക്കുന്നു; മുന്നറിയിപ്പുമായി മുന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍

ജറൂസലം: ഔദ്യോഗിക ഫലസ്തീന്‍ നേരിടുന്ന ദുര്‍ബലാവസ്ഥ, ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്രായേലിന് ഭാവിയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇസ്രായേല്‍ മുന്‍ ഉദ്യോഗസ്ഥന്‍ അവി ഗേല്‍. രാഷ്ട്രീയ യാഥാര്‍ഥ്യം രസകരമായ വൈരുദ്ധ്യമാണ് വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇസ്രായേല്‍ ഭയക്കുന്ന ഇറാനിയന്‍ ശക്തി, അറബ് ലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇസ്രായേലിന്റെ താല്‍പര്യത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്നു -അവി ഗേല്‍ വ്യക്തമാക്കി. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലും ജൂത പബ്ലിക് പോളിസിക്കായുള്ള സ്ഥാപനത്തിലെ ഗവേഷകനുമായ അവി ഗേല്‍ ഇസ്രായേല്‍ പത്രമായ അല്‍മആരിഫില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഫലസ്തീന്‍ നേരിടുന്ന ദുര്‍ബലാവസ്ഥ ഇസ്രായേലിന്റെ ജൂത പ്രകൃതത്തിന് മേല്‍ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. ഇസ്രായേല്‍ രണ്ട് രാഷ്ട്രങ്ങളായി മാറും. ജൂത ചിഹ്നങ്ങള്‍ക്ക് അവരുടെ പദവി നഷ്ടപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles