Current Date

Search
Close this search box.
Search
Close this search box.

2019ല്‍ യൂറോപ്പിലേക്ക് പ്രവേശിച്ചത് 8000ല്‍ അധികം അഭയാര്‍ത്ഥികള്‍: യു.എന്‍

പാരിസ്: ഈ വര്‍ഷം ഇതുവരെയായി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയത് 8300 അഭയാര്‍ത്ഥികളെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019ലെ ആദ്യത്തെ ഏഴ് ആഴ്ചത്തെ കണക്കുകളാണിത്. കടല്‍ വഴി അനധികൃതമായും അല്ലാതെയും നിരവധി അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമാണ് യൂറോപ്പിലെത്തിയത്. യു.എന്‍ കുടിയേറ്റ ഏജന്‍സിയാണ് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9800 അഭയാര്‍ത്ഥികളാണ് യൂറോപ്പിലേക്ക് കുടിയേറിയിരുന്നത്. 435 അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരിയിലെ ആദ്യത്തെ 20 ദിവസം മാത്രം 1747 പേര്‍ കുടിയേറിയിട്ടുണ്ട്. ജനുവരിയിലെ ആദ്യത്തെ 20 ദിവസം 4883 പേരാണ് അഭയാര്‍ത്ഥികളായി യൂറോപ്പില്‍ എത്തിയത്. ഇറ്റലി,സ്‌പെയിന്‍,ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കാണ് മെഡിറ്ററേനിയന്‍ കടല്‍ വഴി അഭയാര്‍ത്ഥികള്‍ എത്തുന്നത്.

Related Articles