Current Date

Search
Close this search box.
Search
Close this search box.

15 വര്‍ഷത്തെ ഉപരോധം; അഞ്ചില്‍ നാല് ഫലസ്തീന്‍ കുട്ടികളും വിഷാദം അനുഭവിക്കുന്നു

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ അഞ്ചില്‍ നാല് കുട്ടികളും വിഷാദം, ദുഃഖം, ഭയം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. മേഖലയില്‍ 15 വര്‍ഷം ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലമാണിതെന്ന് സേവ് ദി ചിന്‍ഡ്രന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ‘Trapped’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായി ഗസ്സ മുനമ്പിലെ 488 കുട്ടികളുമായും 168 രക്ഷിതാക്കളുമായും അഭിമുഖം നടത്തിയതിന് ശേഷം പുറത്തിറക്കിയ റിപ്പോര്‍ട്ടാണിത്. 2018ല്‍ സംഘടന നടത്തിയ സമാനമായ പഠനത്തിന്റെ തുടര്‍ച്ചയാണിത്.

2007ലാണ് ഗസ്സ മുനമ്പില്‍ ഉപരോധം ആരംഭിക്കുന്നത്. ഇത് പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും കനത്ത യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഉപരോധം പ്രത്യേകമായി ബാധിച്ചത് ഗസ്സയിലെ രണ്ട് മില്യണ്‍ വരുന്ന ജനസംഖ്യയുടെ 47 ശതമാനം കുട്ടികളെയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles