Current Date

Search
Close this search box.
Search
Close this search box.

ദിനംപ്രതി 4000-5000 അഫ്ഗാനികള്‍ ഇറാനിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

തെഹ്‌റാന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറിയതിനു പിന്നാലെയുള്ള അഫ്ഗാനികളുടെ കുടിയേറ്റം മാറ്റമില്ലാതെ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദിനംപ്രതി 4000-5000 അഫ്ഗാനികളാണ് ഇറാനിലേക്ക് കടക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഭയാര്‍ത്ഥികളുടെ പ്രവാഹം വര്‍ധിച്ചതെന്നും വരും ശൈത്യകാലത്തില്‍ ഇത് ഇനിയും വര്‍ധിക്കുമെന്നും ബുധനാഴ്ച Norwegian Refugee Council (NRC) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

‘മൂന്ന് ലക്ഷം അഫ്ഗാനികള്‍ ഇതിനകം ഇറാന്‍ അതിര്‍ത്തി കടന്നതായും ഇറാന് കൂടുതല്‍ അന്താരാഷ്ട്ര പിന്തുണ നല്‍കണമെന്നും സംഘടന പറഞ്ഞു. ഇറാന്‍ നിലവില്‍ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമായി പിണഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കുറവായതിനാല്‍ ഇറാന്‍ ഇത്രയധികം അഫ്ഗാനികള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല’ എന്‍ ആര്‍ സി സെക്രട്ടറി ജനറല്‍ ജാന്‍ എഗെലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. മാരകമായ ശീതകാല തണുപ്പിന് മുമ്പ് അഫ്ഗാനിസ്ഥാനിലും ഇറാന്‍ പോലുള്ള അയല്‍രാജ്യങ്ങളിലേക്കും അടിയന്തര സഹായം ഉണ്ടാകണം.

കഴിഞ്ഞ ഓഗസ്റ്റില്‍ അവസാന അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ വിട്ടതോടെയാണ് താലിബാന്റെ ഞെട്ടിക്കുന്ന വിജയം, തുടര്‍ന്ന് മുന്‍ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരുമായും ബന്ധമുള്ള ഉദ്യോഗസ്ഥരും ജനങ്ങളും അഫ്ഗാനില്‍ നിന്നും കൂട്ട പലായനം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

Related Articles