Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: എയര്‍ലൈന്‍ മേഖലയില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പഠനം

ദോഹ: കോവിഡ് 19 പ്രതിസന്ധി മൂലം വ്യോമയാന മേഖലയില്‍ ആകെ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗിനെ ആസ്പദമാക്കി അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ലൈന്‍ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകളാണിത്. കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ തന്നെ ടിക്കറ്റ് ബുക്കിങ് അടക്കം നിലച്ചിരുന്നു. ഇത്തരം ട്രാവല്‍ ഏജന്‍സികളെയും ഇത് പ്രതികൂലമായി ബാധിച്ചു. പ്രത്യേകിച്ചും അന്താരാഷ്ട്ര യാത്രകള്‍ ഗണ്യമായി കുറഞ്ഞു. വൈറസ് പടരുമോ എന്ന ആശങ്കയാണിതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടീഷ്,ഡച്ച്, ലുഫ്താന്‍സ,എമിറേറ്റ്‌സ്,ഖന്തസ് എന്നീ വിമാന കമ്പനികള്‍ ഇതിനകം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 35000 ജീവനക്കാരുടെ ജോലി ആശങ്കയിലാണെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷാവസാനത്തോടെ ഇത്തരം വിമാനകമ്പനികള്‍ ഒരു ലക്ഷത്തോളം ജീവനക്കാരം പിരിച്ചുവിടേണ്ടതായി വരുമെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles