Current Date

Search
Close this search box.
Search
Close this search box.

പാക് വിജയം ആഘോഷിച്ച കുട്ടികള്‍ അനധികൃത കുടിയേറ്റക്കാരെന്ന് പൊലിസ്

ബംഗളൂരു: കര്‍ണാടകയിലെ പാകിസ്താന്റെ ട്വന്റി 20 സെമിഫൈനല്‍ വിജയം ആഘോഷിച്ചത് അറസ്റ്റ് ചെയ്ത ചെറിയ കുട്ടികള്‍ അനധികൃത കുടിയേറ്റക്കാരെന്ന് കര്‍ണാടക പൊലിസ്. അസമില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെയാണ് ചിക്മംഗളൂരുവില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് നവംബര്‍ 9നാണ് പൊലിസ് കുട്ടികളെ അറസ്്റ്റ് ചെയ്തത്. ബാലെഹോന്നൂരിനടുത്തുള്ള എന്‍.ആര്‍ പുരയിലാണ് സംഭവം നടന്നത്. സെമിഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ ആഘോഷവുമായി രംഗത്തെത്തിയത്. കുട്ടികള്‍ പ്രാദേശിക കാപ്പി കമ്പനിയുടെ ഫാമില്‍ ജോലി ചെയ്തിരുന്നവരാണ്, അവര്‍ അസം സ്വദേശികളാണെന്നും പൊലിസ് പറഞ്ഞു. ഇവര്‍ ജോലി ചെയ്തിരുന്ന ഫാമിന്റെ മാനേജര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും പൊലിസ് അവകാശപ്പെട്ടു.

 

Related Articles