Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ അഭയാര്‍ത്ഥി ക്യാംപില്‍ തീപിടുത്തം; ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സയിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ ഗസ്സ മുനമ്പിലെ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജബലിയ്യ റെഫ്യൂജി ക്യാംപിലാണ് വ്യാഴാഴ്ച രാത്രിയോടെ തീപിടുത്തമുണ്ടായത്.

പരുക്കേറ്റ ആളുകളെ ആംബുലന്‍സില്‍ മേഖലയിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഗാസയില്‍ ഉപരോധം നടത്തുന്ന ഇസ്രായേലും ഈജിപ്തിനൊപ്പം വൈദ്യചികിത്സ അനുവദിക്കുമെന്ന് അറിയിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥലത്ത് വലിയ അളവില്‍ ഗ്യാസോലിന്‍ സൂക്ഷിച്ചിരുന്നതായി കെട്ടിടത്തിലെ തീപിടിത്തം ആഴത്തില്‍ കത്തിപ്പടരാന്‍ ഇത് കാരണമായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഗസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാല് നിലകളുള്ള റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലൂടെ പൊട്ടിത്തെറിച്ച വന്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു. ആളുകളുടെ നിലവിളി കേട്ടെങ്കിലും തീപ്പിടുത്തത്തിന്റെ തീവ്രത കാരണം അകത്ത് കുടുങ്ങിയവരെ സഹായിക്കാനായില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഗസയില്‍ ഭരണം നടത്തുന്ന ഹമാസ് പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി വിശേഷിപ്പിച്ചു, രാജ്യത്ത് ദുഃഖാചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles