Current Date

Search
Close this search box.
Search
Close this search box.

2021ല്‍ ലോകം കണ്ട മികച്ച ചിത്രങ്ങള്‍

യു.എസ് ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമം മുതല്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭരണമാറ്റവും ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലെ അഭയാര്‍ത്ഥി പ്രതിസന്ധി വരെ 2021ല്‍ അന്താരാഷ്ട്രതലത്തില്‍ മാധ്യമശ്രദ്ധ നേടിയ ചിത്രങ്ങള്‍ കാണാം…

വടക്കന്‍ എത്യോപ്യയിലെ ടിഗ്രേ മേഖലയിലെ അഗുല പട്ടണത്തില്‍ റിലീഫ് സൊസൈറ്റി ഓഫ് ടിഗ്രേ വിതരണം ചെയ്ത പരിപ്പ് കൈവശപ്പെടുത്താന്‍ വേണ്ടി എത്യോപ്യന്‍ സ്ത്രീകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍. മേയ് 8 2021.
മനിലയുടെ തെക്ക് ഭാഗത്തെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബടാംഗാസ് പ്രവിശ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങള്‍. തകര്‍ന്ന മരങ്ങളും വീടുകളും പകുതിയോളം ചെളിയില്‍ പുതഞ്ഞ നിലയില്‍. ജനുവരി 10, 2021

 

പുതിയ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിക്കാനിരിക്കെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ യു.എസ് ക്യാപിറ്റോളിന്റെ പടിഞ്ഞാറന്‍ മതിലിലേക്ക് ഇടിച്ചു കയറുന്നു. 2021 ജനുവരി 6
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിന് സമീപമുള്ള നിഡെറാവുവില്‍ മഴയും മഞ്ഞുരുക്കവും മൂലമുള്ള വെള്ളപ്പൊക്കത്താല്‍ ചുറ്റപ്പെട്ട റെയില്‍വേ ക്രോസിംഗിലൂടെ കടന്നുപോകുന്ന ട്രെയിന്‍- ഫെബ്രുവരി 3 2021
കെനിയയിലെ നകുരു കൗണ്ടിയിലെ എല്‍ബര്‍ഗനിലെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ മുന്നില്‍പ്പെട്ട വയലിലെ വെട്ടുക്കിളിക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്ന 12കാരന്‍. 2021 മാര്‍ച്ച് 17
ടെക്സാസിലെ റോമയില്‍ വച്ച് റിയോ ഗ്രാന്‍ഡെ വഴി യു.എസിലേക്ക് കടക്കുന്നതിനിടെ വായു നിറച്ച ബോട്ടില്‍ നിന്ന് ഇറക്കിയപ്പോള്‍ കരയുന്ന അഭയാര്‍ത്ഥിയായ കുട്ടി. 2021 മാര്‍ച്ച് 28
കോവിഡ് പകര്‍ച്ചവ്യാധിയുടെ ശക്തമായ രണ്ടാം തരംഗത്തിനിടയില്‍, ന്യൂഡല്‍ഹിയിലെ ഒരു ശ്മശാന മൈതാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്‌കരിക്കാനായി ഒരുക്കിയ ചിതകള്‍. ഏപ്രില്‍ 23 2021
ഉപരോധമേര്‍പ്പെടുത്തിയ ഗാസാ മുനമ്പിലെ ഒരു കെട്ടിടത്തിന് നേരെ മുസ്ലീം പുണ്യ മാസമായ റമദാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിന്നുള്ള സ്‌ഫോടനത്തിന്റെ ദൃശ്യം. മെയ് 13 2021.
ബെയ്ജിംഗില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ 100-ാം വാര്‍ഷികത്തിന് മുന്നോടിയായുള്ള ഗാല ഷോയില്‍ രക്ഷാപ്രവര്‍ത്തകരുടെ വേഷം ധരിച്ച പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതാകയ്ക്ക് ചുറ്റും ഒത്തുകൂടിയപ്പോള്‍-ജൂണ്‍ 28.
അഫ്ഗാനില്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം താലിബാനികള്‍ അഫ്ഗാനിസ്ഥാന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഓഗസ്റ്റ് 15.
യു.എസിലെ വടക്കന്‍ കാലിഫോര്‍ണിയയിലെ ജാന്‍സ്വില്ലെയ്ക്ക് തെക്ക് കാട്ടുതീ ആളിപ്പടരുമ്പോള്‍ അഗ്‌നിക്കിരയായ വീട്. ഓഗസ്റ്റ് 16 2021
യൂറോപ്യന്‍ യൂണിയന്റെ കിഴക്കന്‍ അതിര്‍ത്തിയായ പോളണ്ട് സുരക്ഷ വര്‍ധിപ്പിച്ചതിന് ശേഷം, പശ്ചിമേഷ്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ബെലാറസിലെ ഗ്രോഡ്‌നോയ്ക്ക് സമീപമുള്ള ബെലാറസ്-പോളണ്ട് അതിര്‍ത്തിയില്‍ ഒത്തുകൂടിയപ്പോള്‍. 2021 നവംബര്‍ 8.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

അവലംബം: അല്‍ജസീറ
തയാറാക്കിയത്: സഹീര്‍ വാഴക്കാട്

 

Related Articles