Current Date

Search
Close this search box.
Search
Close this search box.

സിറിയ: കാര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു

ദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 29 പരിക്കേല്‍ക്കുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തകരും മാധ്യമ റിപ്പോര്‍ട്ടര്‍മാരും അറിയിച്ചു. അസാസ് നഗരത്തിലും 50 കി.മീ അകലെയുള്ള മറ്റൊരു നഗരത്തിലും ഞായറാഴ്ച തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ നടക്കുകയായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും തുര്‍ക്കി സഖ്യകക്ഷിയായ സിറിയന്‍ വിമത പോരാളികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളാണ്.

വടക്കന്‍ സിറിയയുടെ വലിയൊരു ഭാഗം തുര്‍ക്കിയുടെയും, സഖ്യക്ഷികയായ സിറിയന്‍ വിമതരുടെയും നിയന്ത്രണത്തിലാണ്. തുര്‍ക്കി പിന്തുണയുള്ള സിറിയന്‍ വിമത പോരാളികള്‍ മേഖലയില്‍ സിറിയന്‍ സൈന്യവുമായും കുര്‍ദ് നേതൃത്വത്തിലുള്ള സേനയുമായും ഏറ്റുമട്ടുല്‍ തുടരുകയാണ്. കുര്‍ദ് സേനയെ തീവ്രവാദികളായാണ് തുര്‍ക്കി കാണുന്നത്. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

Related Articles