Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം

ബാഗ്ദാദ്: ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ നിനേഹില്‍ വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ തീപിടുത്തത്തില്‍ വധുവും വരനുമടക്കം 113 പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 11നായിരുന്നു തീപിടിത്തവെന്ന് നിനേവ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന്‍ അല്‍ അല്ലാഖ് പറഞ്ഞു.

തീപിടിത്തത്തില്‍ മരിച്ചവരുടെ അന്തിമ കണക്കുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇത് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു. നിര്‍ഭാഗ്യകരമായ അപകടത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം പകരാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഇറാഖ് ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അല്‍ ബദര്‍ പറഞ്ഞു.

വിവാഹ ആഘോഷം നടന്ന ഹംദാനിയ ജില്ലയിലെ ഒരു ഇവന്റ് ഹാളില്‍ തീപിടുത്തത്തില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റതായി ഇറാഖിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ (ഏകദേശം 250 മൈല്‍) വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.

വിവാഹ ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ഇറാഖ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവാഹസമയത്ത് പടക്കങ്ങള്‍ ഉപയോഗിച്ചതാണ് ഹാളില്‍ തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം,” സിവില്‍ ഡിഫന്‍സ് അധികൃതര്‍ ബുധനാഴ്ച രാവിലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles