Current Date

Search
Close this search box.
Search
Close this search box.

പത്താണ്ടിന്റെ അനുഭവം ദുര്‍ഘട വഴികള്‍ താണ്ടിക്കടന്ന് മുന്നേറാനുള്ള ആത്മവിശ്വാസമാണ്: പി മുജീബ് റഹ്‌മാന്‍

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ പത്താണ്ട് പകര്‍ന്ന അനുഭവ പരിജ്ഞാനം ഏത് ദുര്‍ഘടമായ വഴികളും താണ്ടിക്കടന്ന് മുന്നേറാനുള്ള നിറഞ്ഞ ആത്മവിശ്വാസമാണെന്ന് മീഡിയാവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബ്‌റഹ്‌മാന്‍. മീഡിയ വണ്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇതുവരെ കൂടെ നിന്നവരോടു പിന്തുണച്ചവരോടുമെല്ലാം കടപ്പാട് അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. ഈ കെട്ട കാലത്തും നേരും നന്മയും ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടിന്റെ പേരാണ് ”മീഡിയവണ്‍’ എന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നേര് പറഞ്ഞ് ,നന്മ ഉയര്‍ത്തിപ്പിടിച്ച്, നിലപാടിലുറച്ച് നിന്ന് പത്താണ്ട് പിന്നിടുകയാണ് മീഡിയാവണ്‍. ഈ അഭിമാനത്തിന്റെ 10 വര്‍ഷങ്ങള്‍ നിരവധി അനുഭവങ്ങളുടെയും കൂടി പത്താണ്ടാണ്. ഭാവിയെക്കുറിച്ച ഭയപ്പെടുത്തുന്ന പ്രവചനങ്ങള്‍, പലവിധ മുന്‍വിധികളാല്‍ തീര്‍ക്കപ്പെട്ട സാമൂഹ്യ സമീപനങ്ങള്‍, വിഷ്വല്‍മീഡിയാ രംഗത്തെ അനുഭവങ്ങളുടെ അഭാവം , സാമ്പത്തിക പ്രതിസന്ധികള്‍, ഭരണകൂടവേട്ട, തുടങ്ങി തീക്ഷ്ണമായ പരീക്ഷണങ്ങളുടേത് കൂടിയാണീ പത്താണ്ട്.

പക്ഷെ മലയാളി ജീവിതത്തിന്റെ സാമൂഹ്യരാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ മീഡിയാവണിന്റെ ശബ്ദം ഇന്ന് ഏറെ കനപ്പെട്ടതാണ്. അത് കൊണ്ട് തന്നെയാണ് ഭരണകൂടത്തിന്റെ അന്യായവിലക്കും അസംതൃപ്തിയും മീഡിയാവണിന് സ്വന്തമായത്. ഇനിയും മുന്നോട്ടുള്ള വഴി എളുപ്പമല്ലെന്നും ഏറെ ദുര്‍ഘമൊണെന്നുമറിയാം ,പക്ഷെ, ഈ പത്താണ്ട് പകര്‍ന്ന അനുഭവ പരിജ്ഞാനം ഏത് ദുര്‍ഘടമായ വഴികളും താണ്ടിക്കടന്ന് മുന്നേറാനുള്ള നിറഞ്ഞ ആത്മവിശ്വാസം മീഡിയാവണ്‍ ടീമിന് നല്‍കിയിട്ടുണ്ട്.

ഈ വിജയകരമായ സാഹസികയാത്രക്ക് ആദ്യം നന്ദി പറയുന്നത് ദൈവത്തോടാണ്, ശേഷം നന്ദി പറയേണ്ടി വരിക ആരോടെല്ലാമാണെന്ന് പറയാനാവാത്തവിധം നിരവധി അവകാശികളുണ്ടതിന്. ഇത്തരമൊരു സ്വപ്നത്തിന് ചിറകൊരുക്കിയ ഇതിന്റെ ആദ്യകാല ശില്‍പ്പികള്‍, മറ്റൊന്നും ചിന്തിക്കാതെ ഇതിനെ സാമ്പത്തികമായി പിന്തുണച്ച ഓഹരിയുടമകള്‍, എല്ലാ മുന്‍ വിധികളെയും അട്ടിമറിച്ച് മീഡിയാ വണിനെ നെഞ്ചേറ്റിയ പ്രേക്ഷകവ്യൂഹം, പ്രതിസന്ധിയുടെ ആഴക്കടലില്‍ പ്രതീക്ഷ കൈവിടാതെ കൂടെ നിന്നമീഡിയാവണ്‍ ജീവനക്കാര്‍,ഭരണകൂട വിലക്കിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ മലയാളി സമൂഹം …………… തീര്‍ച്ചയായും മീഡിയാവണിന്റെ നന്ദി വാക്കുകളല്ല അവര്‍ക്കാവശ്യം ,മറിച്ച്, ഈ കെട്ട കാലത്തും നേരും നന്മയും ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണ്, ആ നിലപാടിന്റെ പേരാണ് ”മീഡിയവണ്‍” ഇനിയും അതായിരിക്കും ”മീഡിയാവണ്‍.’

Related Articles