Current Date

Search
Close this search box.
Search
Close this search box.

ഹാജിമാരുടെ യാത്ര സൗദി എയര്‍ലൈന്‍സില്‍ പരിമിതപ്പെടുത്തിയതിനെ വിമര്‍ശിച്ച് ഖത്തര്‍

ദോഹ: ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര സൗദി എയര്‍ലൈന്‍സില്‍ പരിമിതപ്പെടുത്തിയ സൗദി ഭരണകൂടത്തിന്റെ നടപടിയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശനം രേഖപ്പെടുത്തി. ഉപരോധം ഒഴിവാക്കി ഉപാധികളോ വ്യവസ്ഥകളോ ഇല്ലാതെ ഹജ്ജ് കര്‍മം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര സൗദി എയര്‍ലൈന്‍സില്‍ പരിമിതപ്പെടുത്തിയ നടപടി മുമ്പില്ലാത്തതും ആശ്ചര്യംജനിപ്പിക്കുന്നതുമാണെന്നും മുഴുവന്‍ മുസ്‌ലിംകള്‍ക്കും ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് സൗകര്യമൊരുക്കാന്‍ പ്രേരിപ്പിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പറഞ്ഞു.
വിമാനം ഇറങ്ങുന്നതിനുള്ള അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം ദോഹയിലേക്ക് വിമാനങ്ങള്‍ അയക്കാന്‍ സാധിച്ചില്ലെന്ന് സൗദി എയര്‍ലൈന്‍സ് കാരണം അറിയിച്ചിരുന്നു. എന്നാല്‍ സൗദി എയര്‍ലൈന്‍സിന് അനുമതി നല്‍കിയിട്ടില്ലെന്ന വാദത്തെ ഖത്തര്‍ വ്യോമയാന മന്ത്രാലയം നിഷേധിച്ചു. ഖത്തര്‍ ഔഖാഫ് മന്ത്രാലയവുമായി ബന്ധപ്പെട്ട് അവരുടെ സഹകരണത്തോടെയാണ് ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകരെ കൊണ്ടു പോകേണ്ടത് എന്ന മറുപടിയാണ് സൗദി എയര്‍ലൈന്‍സിന് നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന വിശദീകരിച്ചു.

Related Articles